മന്ത്രിതല ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍

കാസര്‍ഗോഡ്:  ബജറ്റില്‍ അന്‍പത് കോടി അനുവദിച്ചെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഇനിയുള്ള പ്രതിക്ഷകള്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നടത്തുന്ന ചര്‍ച്ചയില്‍. സെക്രട്ടറിയേറ്റില്‍ ദുരിതബാധിത കുടുംബങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ചര്‍ച്ചയക്ക് വഴിയൊരുങ്ങിയത്. അതേ സമയം ഇതിനായുള്ള തീയ്യതി ഇതുവരെ തിരുമാനിച്ചിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 50 കോടി രൂപയാണ് ഇത്തവണ ബജറ്റില്‍ മാറ്റി വെച്ചത്.കഴിഞ്ഞ തവണ അത് പത്ത് കോടിയായിരുന്നു. സര്‍ക്കാരിന്റെ ഈ നടപടി സമര സമിതി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുവാന്‍ ഈ തുക പര്യാപ്തമാകില്ല. ഇനിയുളള ഇവരുടെ പ്രതീക്ഷ മന്ത്രിതല ചര്‍ച്ചയിലാണ്.

എന്നാല്‍ ഇത് സംബന്ധിച്ച തീയ്യതി ഇതുവരെ അറിയിച്ചിട്ടില്ല.സെക്രട്ടറേയറ്റിലെ സമരം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചയക്കുള്ള തീയ്യതി നിശ്ചയിക്കാത്തത സര്‍ക്കാര്‍ വീണ്ടും പിന്നോട്ടടിക്കുകയാണോ എന്ന അശങ്കയും ഉയര്‍ത്തുന്നു .പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ മാര്‍ച്ച് 15 മുതല്‍ തിരുവനന്തപുരത്ത് അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം

DONT MISS
Top