മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ തല അറുത്തനിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: മൂന്നു മാസം പ്രായമായ കുട്ടിയുടെ തല അറുത്തനിലയില്‍ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. ഹൈദരാബാദിലെ ടാക്‌സി ഡ്രൈവറായ രാജശേഖറിന്റെ ഒരു നില വീടിന്റെ ടെറസിലാണ് കുട്ടിയുടെ തല അറുത്ത നിലയില്‍ കണ്ടെത്തിയത്.

ടെറിസില്‍ ഉണക്കാനിട്ടിരുന്ന അരി എടുക്കാനായി പോയ രാജശേഖറിന്റെ ഭാര്യാ മാതാവാണ് കുട്ടിയുടെ തല ടെറസില്‍ കണ്ടത്. തലേദിവസം ചന്ദ്രഗ്രഹമായതിനാല്‍ ആരും ടെറസില്‍ പോയില്ലെന്നും ഇന്നലെ രാവിലെ 11 മണിയോടെ ടെറസില്‍ എത്തിയപ്പോഴാണ് അറുത്ത നിലയിലുള്ള കുട്ടിയുടെ തല കണ്ടെതെന്നും രാജശേഖരിന്റെ ഭാര്യാമാതാവായ ബാലലക്ഷ്മി പറഞ്ഞു.

ബാലലക്ഷ്മി വീട്ടിലുള്ള മറ്റുള്ളവരെ വിവരം അറിയിക്കുകയും വീട്ടുകാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയുടെ തല അറുത്തതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ തല ആരെങ്കിലും ടെറസിലേക്ക് വലിച്ചെറിഞ്ഞതാകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് പറഞ്ഞു. ടെറസും സമീപ പ്രദേശങ്ങളും ത്രിഡി സ്‌കാന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ചന്ദ്രഗ്രഹണ ദിനത്തില്‍ ബലിദര്‍പ്പണത്തിന്റെ ഭാഗമായി കുട്ടിയുടെ തല അറുത്തതായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top