രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചന വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന്, മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ജയശങ്കര്‍

എ ജയശങ്കര്‍ (ഫയല്‍ ചിത്രം)

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചന വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍  ജയശങ്കര്‍ പറയുന്നു. രാജസ്ഥാനിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോല്‍ക്കുകയും കോണ്‍ഗ്രസ് ജയിക്കുകയും ചെയ്തതില്‍ നിന്ന്  അതിന്റെ സൂചന വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രധാനപ്പെട്ട രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്താല്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ദ്ധിക്കും, പ്രതിപക്ഷ ഐക്യം ശക്തിപ്പെടും, ഒരുപക്ഷേ സിപിഐഎം പോലും കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കും.

അതു തടയാന്‍ ഒരൊറ്റ മാര്‍ഗമേയുളളൂ, ഈ വരുന്ന നവംബറില്‍ ലോക്‌സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തുക. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പുകളും അതിനൊപ്പം നടക്കും. ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അഡ്വക്കേറ്റ് ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്,

പൊതു തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാന്‍ സാധ്യത.

രാജസ്ഥാനിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റു; കോണ്‍ഗ്രസ് ജയിച്ചു. അതിന്റെ സൂചന വ്യക്തമാണ്: രാജസ്ഥാനില്‍ പഞ്ചാബ് ആവര്‍ത്തിക്കും.

ഗുജറാത്തല്ല രാജസ്ഥാന്‍. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ജയിക്കുന്ന സംസ്ഥാനമാണ്. നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. അടുത്ത തവണ കോണ്‍ഗ്രസ് ജയിക്കും. അശോക് ഗെഹലോട്ടൊ സച്ചിന്‍ പൈലറ്റോ മുഖ്യമന്ത്രിയാകും.

ഈ ഡിസംബറില്‍ രാജസ്ഥാന്‍ നിയമസഭയുടെ കാലാവധി തീരും. മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളും അതിനൊപ്പം നടക്കും. അവിടെയും ബിജെപിക്ക് ജയം ഉറപ്പല്ല.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രധാനപ്പെട്ട രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്താല്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ദ്ധിക്കും, പ്രതിപക്ഷ ഐക്യം ശക്തിപ്പെടും, ഒരുപക്ഷേ സിപിഐഎം പോലും കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കും.

അതു തടയാന്‍ ഒരൊറ്റ മാര്‍ഗമേയുളളൂ, ഈ വരുന്ന നവംബറില്‍ ലോക്‌സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തുക. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പുകളും അതിനൊപ്പം നടക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ്.

മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി?

DONT MISS
Top