പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതി ക്രമപ്പെടുത്തിയാല്‍ നിയമ നടപടിയില്‍നിന്ന് ഒഴിവാക്കാമെന്ന് ധനമന്ത്രി

തോമസ് ഐസക്

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിഴ നല്‍കാന്‍ അവസരം. നികുതി ക്രമപ്പെടുത്തിയാല്‍ നിയമ നടപടിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 നുള്ളില്‍ കേരളത്തില്‍ ഓടുന്ന ഈ വാഹനങ്ങളുടെ ഉടമകള്‍ക്ക് നികുതി അടച്ച് കേസുകളില്‍ നിന്നൊഴിവാകാം.

അതിന് ശേഷവും നികുതി അടയ്ക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. ഇതിലൂടെ 100കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഈയിടെ കേരളത്തില്‍ ഏറെ വിവാദമായ സംഭവമായിരുന്നു പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്. ഫഹദ് ഫാസില്‍, അമലാ പോള്‍, സുരേഷ് ഗോപി എന്നിവര്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിച്ചുവെന്ന വാര്‍ത്ത സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു.

DONT MISS
Top