ഭൂനികുതി വര്‍ധിപ്പിച്ചു, ലക്ഷ്യമിടുന്നത് 100 കോടിയുടെ അധിക വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുന:സ്ഥാപിക്കാനാണ് ബജറ്റിലൂടെ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച തീരുമാനമാണിത്.

അധികവരുമാനമായി കിട്ടുന്ന 100 കോടി രൂപ കര്‍ഷക ക്ഷേമപെന്‍ഷനായി തിരിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. കൃഷിയും കൃഷിഭൂമിയും കര്‍ഷകനും തൊഴിലാളിയും വളരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

  • നാളികേര കൃഷിക്ക് 50 കോടി വകയിരുത്തി
  • വിള ആരോഗ്യം ഉറപ്പിക്കാന്‍ 54 കോടി
  • മൂല്യവര്‍ധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും
  • ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാന്‍ 21 കോടി
  • കശുവണ്ടി വ്യവസായത്തിന് 54.45 കോടി. ഇറക്കുമതി തുടരും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും
DONT MISS
Top