കാസര്‍ഗോഡ് സുബൈദ കൊലപാതകം ; രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി

കാസര്‍ഗോഡ് : പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപെടുത്തിയ കേസ്സില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപെടുത്തി .കാസര്‍ഗോഡ് കൊട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ ,കുതിരപ്പാടിയിലെ അബ്ദുള്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്.

കവര്‍ച്ചാ ശ്രമത്തിനിടയാണ് കൊലപാതകം നടന്നതെന്ന് നോര്‍ത്ത് സോണ്‍ ഡി ജി പി രാജേഷ് ദിവാന്‍ പറഞ്ഞു.കേസ്സില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. കവര്‍ച്ച നടത്തിയ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. തനിച്ച് താമസിക്കുന്ന സുബൈദയുടെ പശ്ചാത്തലം നേരത്തെ മനസിലാക്കിയാണ് സംഘം കവര്‍ച്ചയ്ക്കായി എത്തിയത്.

ക്ലോറോഫോം ഉപയോഗിച്ച് ബോധം കെടുത്തിയ ശേഷമാണ് കവര്‍ച്ച നടത്തിയത്.കാസര്‍ഗോഡ് എത്തിയ സംഘം ആഭരണങ്ങള്‍ വില്‍പ്പന നടത്തി തുക പങ്കിട്ടെടുത്തു. തനിച്ച് താമസിക്കുന്ന സുബൈദയുടെ വീട്ടില്‍ ധാരാളം സ്വര്‍ണ്ണവും പണവും ഉണ്ടെന്ന കണക്കുകൂട്ടലിലാണ് കവര്‍ച്ചക്കായി ഇവരുടെ വീട് തിരഞ്ഞെടുത്തത്.അറസ്‌റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും .വാര്‍ത്താ സമ്മേളനത്തില്‍ ഐ.ജി മഹിപാല്‍ യാദവ് ജില്ലാ പോലീസ് ചീഫ് കെ.ജെ സൈമണ്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു

DONT MISS
Top