സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി: സുരക്ഷ പദ്ധതികള്‍ക്കായി 1267 കോടി രൂപ

ഫയല്‍ ചിത്രം

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് സത്രീ സൗഹൃദ ബജറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീ സുരക്ഷ പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

പൊരുതുന്ന സ്ത്രീത്വത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്. സിനിമാ മേഖലയില്‍നിന്നടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന് തോമസ് ഐസക്ക് സഭയില്‍ പറഞ്ഞു.

സ്ത്രീ സൗഹൃദ ഗ്രാമത്തിനായി പത്ത് കോടിയും അഭയ കേന്ദ്രത്തിനായി 20 കോടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ കുടുംബശ്രീ പദ്ധതികള്‍ക്കായി 200 കോടി അനുവദിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നും ബജറ്റിലുണ്ട്.

DONT MISS
Top