‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നുകൂടി വിവാഹം കഴിക്കാന്‍ തോന്നുന്നു’; ഷാഹിദ് കപൂറും മിറയും ലേക്ക്മീ ഫാഷന്‍ വീക്ക് റാംപില്‍

‘വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷമാകുന്നു. അവള്‍ ഇപ്പോഴും അതിസുന്ദരിയായിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നുകൂടി വിവാഹം കഴിക്കാന്‍ തോന്നുന്നു.’ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ഭാര്യ മിറ രാജ്പുട്ടിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

ലാക്ക്മേ ഫാഷന്‍ വീക്കില്‍ ഒരുമിച്ച് റാംപില്‍ നടന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷാഹിദ് ഭാര്യയെക്കുറിച്ച് അഭിമാനപൂര്‍വ്വം സംസാരിച്ചത്. ഇരുവരും ആദ്യമായാണ് ഒന്നിച്ച് റാംപിലെത്തുന്നത് എന്നതിനാല്‍ത്തന്നെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു.

റാംപില്‍ നടക്കവെ മിറയുടെ കൈപിടിച്ച് കറക്കാന്‍ നോക്കിയ ഷാഹിദിന്റെ ശ്രമം പാളിയത് ചെറിയൊരു ചിരിയ്ക്ക് വക നല്‍കിയിരുന്നു. കറക്കാന്‍ നോക്കവേ മിറയുടെ ലെഹങ്കയുടെ ദുപ്പട്ട തലവഴി മൂടിപ്പോയതാണ് വിനയായത്. പ്രിന്റെ് വര്‍ക്കുകള്‍ നിറഞ്ഞ മനോഹരമായ ലെഹങ്കയായിരുന്നു മിറഅണിഞ്ഞിരുന്നത്.

റാംപില്‍ നടക്കുന്നത് ആദ്യമായിട്ടാണെന്നും അതുകൊണ്ട് തന്നെ വീഴുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും മിറ പിന്നീട് പറഞ്ഞു. എന്നാല്‍ ഷാഹിദ് കൂടെയുണ്ടായിരുന്നതിനാല്‍ ധൈര്യമുണ്ടായിരുന്നു എന്നും മിറ പറഞ്ഞു.

DONT MISS
Top