ബജറ്റില്‍ പ്രതീക്ഷ; ഓഹരി വിപണി കുതിക്കുന്നു

ദില്ലി: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ബജറ്റില്‍ നികുതി നിരക്ക് കുറയ്ക്കുമെന്നാണ് കോര്‍പ്പറേറ്റ് ലോകത്തിന്റെ പ്രതീക്ഷ. ബജറ്റിന്റെ തലേദിവസം ഓഹരി സൂചികള്‍ നഷ്ടത്തിലായിരുന്നു. എന്നാല്‍ ബജറ്റ് പ്രഖ്യാപനം തുടങ്ങുന്നതിന് മുന്‍പെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.60 പോയിന്റ് ഉയര്‍ന്ന് 11075.30ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്‌സി സെന്‍സെക്‌സ് 143.83 പോയിന്റായി ഉയര്‍ന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റായതിനാല്‍ കാര്‍ഷിക വ്യാവസായിക മേഖലകള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണികള്‍.

DONT MISS
Top