പുഴകള്‍ അതിജീവിക്കാന്‍ ഉള്ളിലൊഴുകുന്ന പുഴയുടെ ആര്‍ദ്രത സൂക്ഷിക്കണം : കവി പി എന്‍ ഗോപീകുമാര്‍

കാസര്‍ഗോഡ് : പുറത്തൊഴുകുന്ന പുഴക്ക് സമാന്തരമായി എല്ലാവരുടെയും ഉള്ളിലും ഒരു പുഴ ഒഴുകുന്നുണ്ടെന്നും ആ പുഴയുടെ ആര്‍ദ്രത സൂക്ഷിക്കുമ്പാള്‍ മാത്രമേ നമ്മുടെ പുഴകള്‍ അതിജീവിക്കുകയുള്ളുവെന്നും കവി പി എന്‍ ഗോപീകുമാര്‍. ജില്ലാ സ്‌കൂള്‍ കലോത്‌സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്ര വര്‍ത്തമാനങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹായുദ്ധങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ ഇന്ന് ലോകം മുഴുവന്‍ പങ്കുവെക്കുന്നുണ്ട്. അതുപോലെ പാരിസ്ഥിതികമായ ബോധ്യവും നമ്മളില്‍ ഉറന്നുവരേണ്ടിയിരിക്കുന്നു. ബ്ലൂഗോള്‍ഡ് എന്ന് ജലത്തെ നാം വിശേഷിപ്പിക്കുന്നുണ്ട്. ജീവജലത്തിന്റെ വലിയ മൂല്യത്തെക്കുറിച്ചാണ് ഇത് നമ്മളെ ബോധ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പുസ്തകം ഏറ്റുവാങ്ങി.

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്അംഗം ആയിഷ സഹദുള്ള അധ്യക്ഷത വഹിച്ചു. പുസ്തകത്തിെന്റ ചീഫ് എഡിറ്റര്‍ ജി.ബി.വത്‌സന്‍, മുന്‍മന്ത്രി സി.ടിഅഹമ്മദലി, ഡോ.ഇ. ഉണ്ണികൃഷ്ണന്‍, ബിജു കാഞ്ഞങ്ങാട് , കെ.എ ഗഫൂര്‍ മാസ്റ്റര്‍, സി.എം ഷാസിയ, സിഎച്ച് റഫീഖ്, ആരിഫ മേനത്ത്, മുഹമ്മദലി മുണ്ടാങ്കുലം, പി.എം. അബ്ദുല്ല, എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ഒ. രാജീവന്‍ സ്വാഗതവും കണ്‍വീനര്‍ പി.കെ. മുകുന്ദന്‍ നന്ദിയും പറഞ്ഞു.

DONT MISS
Top