കാസര്‍ഗോഡ് വിട്ടമ്മയുടെ കൊലപാതകം പ്രതികള്‍ പിടിയില്‍ ; നാളെ അറസ്റ്റ്‌ രേഖപെടുത്തിയേക്കും

കാസര്‍ഗോഡ്: ആയംപാറ താഴത്ത് പള്ളം സുബൈദയെ കൊലപ്പെടുത്തിയ കേസ്സില്‍ ബദിയെഡുക്ക സ്വദേശി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍.ജില്ലാ പോലീസ് ചീഫ് കെ.ജെ സൈമണിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം .ഇവരുടെ അറസ്റ്റ് നാളെ രേഖപെടുത്തിയേക്കും .

2018 ജനുവരി 19നാണ് തനിച്ച് താമസിക്കുന്ന 65 കാരിയായ സുബൈദയെ കൈ കാലുകള്‍ ബന്ധിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.ഇതിന് ഒരു മാസം മുന്‍പാണ് ചീമേനി പുലയന്നൂരില്‍ വീട്ടമ്മയായ റിട്ട. അധ്യാപിക വിപി ജാനകിയെ കവര്‍ച്ച സംഘം കൊലപെടുത്തിയത്. ഈ കേസില്‍ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല .

തുടര്‍ച്ചയായി ഉണ്ടായ കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാനാകാത്ത പോലീസ് നടപടിയില്‍ ജില്ലയില്‍ പ്രതിഷേധവും ശക്തമായിരിന്നു.സുബൈദയുടെ കൊലപാതകം സംബന്ധിച്ച് ബേക്കല്‍ പോലീസാണ് കേസ്സ് റജിസ്ട്രറര്‍ ചെയ്യതിട്ടുള്ളത്.ഇതോടെ ഒരു കേസ്സിലെങ്കിലും തുമ്പുണ്ടാക്കാനായതില്‍ പോലീസിന് ആശ്വാസിക്കാം.

DONT MISS
Top