ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രിം കോടതിയില്‍; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ശ്രീശാന്ത്

ദില്ലി: ഒത്തുകളി വിവാദത്തില്‍ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റര്‍ ശ്രീശാന്ത് സുപ്രിംകോടതിയെ സമീപിച്ചു. ശ്രീശാന്തിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ നേരത്തെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രിംകോടതിയെ സമീപിച്ചത്.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പട്യാല സെഷന്‍സ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയുമായിരുന്നു.

DONT MISS
Top