എം മധുസൂദനന് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം; ആദ്യനിയമനം കാക്കനാട് മീഡിയ അക്കാദമിയില്‍

കാസര്‍ഗോഡ്:  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്ററായ എം മധുസൂദനന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. എറണാകുളം മീഡിയ അക്കാദമിയില്‍ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷനിലാണ് നിയമനം.

കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന സായാഹ്ന പത്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങി. കൈരളി ടിവി കണ്ണൂര്‍ ജില്ലാ ലേഖകനായി 11 വര്‍ഷം പ്രവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ആദ്യമായി ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരിലൊരാളാണ്. 2009 ല്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുളള ടെലിവിഷന്‍ പ്രേക്ഷകരുടെ അവാര്‍ഡിന് അര്‍ഹനായി. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി, ഫിലിം സൊസൈറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കൈരളി ടിവി കണ്ണൂര്‍ ബ്യൂറോ ചീഫ് ആയിരിക്കേയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്‌റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിയമിതനാകുന്നത്. പാലക്കാട്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ജില്ലാഭരണകൂടം സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച തേജസ്വിനി റേഡിയോയുടെ എഡിറ്റോറിയല്‍ ചുമതല വഹിക്കുന്നു.

കാസര്‍കോട് ജില്ലയിലെ കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തിലെ പരേതനായ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ കെ പി കുട്ടന്റെയും കെ മാധവിയമ്മയുടെയും മകനാണ്. ഭാര്യ പ്രസീദ ടി, മക്കള്‍ സാരംഗ്, മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, കെ.സുരേഷ്ബാബു, ഷൈനി മീത്തലെ ചാലില്‍, ടി കൃഷ്ണ്‍,പി രേണുക, പി മാലിംഗ, തേജസ്വിനി റേഡിയോ കണ്ടന്റ് എഡിറ്റര്‍ ദീക്ഷിത എന്നിവര്‍ സംസാരിച്ചു.

DONT MISS
Top