സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അനാവശ്യചെലവുകളുമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ വന്‍ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്‌സിറ്റിയുടെ പണം പോലും എടുത്ത് ധൂര്‍ത്തടിക്കുന്നു. വികസന പദ്ധതികളും ക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ നിര്‍ത്തിവെച്ചെന്നും ചെന്നിത്തല പറഞ്ഞു.

ധനകാര്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. നികുതി വരുമാനം 25 ശതമാനമാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ഉറപ്പ് നല്‍കിയ ധനകാര്യമന്ത്രിക്ക് അതിന്റെ പകുതിപോലും നികുതി പിരിവ് നടത്താനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് 2000 കോടി രൂപ കടമെടുത്തത് കൊണ്ടുമാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മുന്നോട്ട്‌പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ പ്രധാന കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും, ധനകാര്യ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും അനാവശ്യ ചെലവുകളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനോ ധനകാര്യ വകുപ്പിനെ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനോ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും  ചെന്നിത്തല ആരോപിച്ചു.

DONT MISS
Top