ധനകാര്യ മന്ത്രിയിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് മുഖ്യമന്ത്രി ഉപദേഷ്ടാവിനെ നിയമിച്ചതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കള്ളകണക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നതായി വിഡി സതീശന്‍ എംഎല്‍എ. മൂന്ന് മാസത്തിനിടെ സംസ്ഥാനത്തുണ്ടായത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ തൊടുന്യായം പറഞ്ഞ് ജനത്തെ വഞ്ചിക്കുകയാണ്. വിലക്കയറ്റത്തെയും ഇന്ധനവില വര്‍ധനയും നേരിടാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്നും അദ്ദേഹം വിഡി സതീശന്‍ കുറ്റപ്പെടുത്തി.

കളളകണക്കുകള്‍ കൊണ്ട് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക അവസ്ഥ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കുകയാണ. ധനകാര്യ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി ഒരു ധനകാര്യ ഉപദേഷ്ടാവിനെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ മുഖ്യമന്ത്രി ഉപദേഷ്ടാവിനെ നിയമിച്ചിട്ടും സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും മുഖ്യമന്ത്രി വിഷയത്തില്‍ മൗനമായിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശന്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ പ്രക്ഷുഭ്തമായി. ധനമന്ത്രി തോമസ് ഐസക് കേന്ദ്രസര്‍ക്കാരിന്റെ വക്താവായി മാറിയിരിക്കുയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ വിഡി സതീശന്‍ കുറ്റപ്പെടുത്തി. ധനമന്ത്രി യാഥാര്‍ത്ഥ്യങ്ങളെ മറച്ച് വെക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

DONT MISS
Top