മനോദൗര്‍ബല്യമുള്ള സ്ത്രീയെ ആക്രമിച്ച കേസില്‍ അയല്‍വാസികളായ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

കൊ​ച്ചി:  വൈ​പ്പി​നി​ൽ മനോദൗര്‍ബല്യമുള്ള സ്ത്രീയെയും ഇത് തടയാന്‍ ചെന്ന ഇവരുടെ പതിനാലു​കാ​രി​യാ​യ മ​ക​ളെ​യും ക്രൂരമായി ആക്രമിച്ച കേസില്‍  അയല്‍വാസികളായ മൂന്ന് സ്ത്രീകളെ അറസ്റ്റ്‌ചെയ്തു. വൈപ്പിന്‍
പ​ള്ളി​പ്പു​റം വീ​ട്ടി​ൽ ലി​ജി അ​ഗ​സ്റ്റി​ൻ, മോ​ളി, ഡീ​ന എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  ആക്രമണത്തിനിരയായ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വൈ​പ്പി​ൻ കോ​ണ്‍​വ​ന്‍റ് കി​ഴ​ക്ക് വി​യ​റ്റ്നാം കോ​ള​നി​യി​ലെ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കു​മാ​ണ് അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​മാ​യി​രു​ന്നു മ​ർ​ദ​നം. വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്കും ശ​രീ​ര​ത്തി​നും കാ​ലി​നും പരുക്കേറ്റിരുന്നു. ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയെ  മുനമ്പം ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. വീ​ട്ട​മ്മ മനോദൗര്‍ബല്യമുള്ള​ സ്ത്രീയായതിനാല്‍  അ​ഡ്മി​റ്റ് ചെ​യ്തി​ല്ല.

യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മര്‍ദ്ദിച്ചവര്‍ തന്നെയാണ് പുറത്ത് വിട്ടത്. യാതൊരു മനസാക്ഷിയുമില്ലാതെ തങ്ങളെപ്പോലൊരു സ്ത്രീ തന്നെയാണെന്ന പരിഗണന പോലും നല്‍കാതെയാണ് മനോദൗര്‍ബല്യമുള്ള യുവതിയെ പത്തോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. അടി കൊണ്ട് നിലത്തുവീണ യുവതിയെ വീണ്ടും കൈയില്‍ കിട്ടിയത് വച്ച് അടിക്കുകയും ചവിട്ടുകയുമായിരുന്നു സ്ത്രീകള്‍.

ഏറെ മര്‍ദ്ദിച്ച ശേഷം ചട്ടുകം ചൂടാക്കി ഇവര്‍ യുവതിയെ പൊള്ളിക്കുകയും ചെയ്തു. അമ്മയെ തല്ലുന്നത് തടയാനെത്തിയ പതിനാലു വയസുള്ള കുട്ടിയെയും സ്ത്രീകള്‍ മര്‍ദ്ദിച്ചു. അമ്മയെ നേരെ നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ ഇനിയും കൈകാര്യം ചെയ്യുമെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവരെക്കൊണ്ട് വലിയ ശല്യമാണെന്നും നേരത്തെ ഈ സ്ത്രീയെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടികളും സ്വീകരിക്കാതിരുന്നതിലാനാണ് തങ്ങള്‍ ഇവരെ കായികമായി നേരിട്ടതെന്നുമാണ് മര്‍ദ്ദിച്ച സ്ത്രീകളുടെ വിശദീകരണം. കുട്ടിയുടെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയുന്ന പത്തോളം സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്.

DONT MISS
Top