സ്‌ക്കൂള്‍ മുറ്റത്ത് ക്യാബേജും കോളി ഫ്‌ലവറും വിളയിച്ച് കാസര്‍ഗോഡ് സെന്റ് പോള്‍സ് സ്‌കൂള്‍

കാസര്‍ഗോഡ് : കുഞ്ഞുകൈകളാല്‍ അധ്വാനിച്ച് സ്‌കൂള്‍ വളപ്പ് പച്ചക്കറിതോട്ടമാക്കി മാറ്റി കാര്‍ഷികവൃതിയില്‍ മാതൃകയാവുകയാണ് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂള്‍ .നാലുമാസം മുമ്പ് തുടങ്ങിയ ക്യാബേജും കോളിഫ്‌ലവറും തക്കാളി കൃഷിയും വിളവെടുക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍.കഴിഞ്ഞ അഞ്ച് വര്‍ഷമായി ജൈവ പച്ചക്കറിയില്‍ സജീവമാണ് വിദ്യാലയം.സ്‌കൂള്‍ എക്കോ ക്ലബ്ബിന്റെ മേല്‍നോട്ടത്തിലാണ് ഈ കാര്‍ഷികവിജയം.സ്‌കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യൂവാണ് പഠനത്തോടൊപ്പം കൃഷിയിക്കായി പ്രോത്സാഹനം നല്‍കുന്നത്.

നൂറോളം കന്നുകള്‍ നട്ട് ഈ വര്‍ഷം മുതല്‍ വാഴകൃഷിയിലേക്കും ചുവടുവെക്കുകയാണ് വിദ്യാര്‍ഥികള്‍.ഇരുന്നൂറ്റിയെട്ട് കുട്ടികള്‍ക്ക് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കി ഈ വര്‍ഷം കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഒന്നാം തരത്തില്‍ പ്രവേശിപ്പിച്ചതിനുള്ള അംഗീകാരവും ഈ വിദ്യാലയത്തിന് സ്വന്തമാണ്.

DONT MISS
Top