കൊല്ലത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ബീച്ചില്‍ തിരയില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി 21 വയസുകാരനായ മുഹമ്മദ് റംസാന്റെ മൃതദേഹം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തെരച്ചിലിലാണ് കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരമാണ് റംസാന്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ കൊല്ലം ബീച്ചിലെത്തിയത്. സുഹൃത്ത് സിയാദ് കാല്‍ നനയ്ക്കാനായി വെള്ളത്തില്‍ ഇറങ്ങവെ തിരയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു റംസാന്‍. എന്നാല്‍ റംസാനും ശക്തമായ തിരയില്‍പ്പെട്ടുപോവുകയായിരുന്നു. സുഹൃത്തുക്കളും മറ്റുള്ളവരും ചേര്‍ന്ന് സിയാദിനെ രക്ഷപ്പെടുത്തിയെങ്കിലും റംസാനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

DONT MISS
Top