അപൂര്‍വ്വ രോഗം ബാധിച്ച് ദേഹമാസകലം മുറിവുകളുമായി കഴിയുന്ന പതിമൂന്നുകാരി ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച് ദേഹമാസകലം മുറിവുകളുമായി കഴിയുന്ന കണ്ണൂര്‍ അഴിക്കോടെ പതിമൂന്നുകാരി ആര്യയുടെ ചികിത്സ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഏത് രീതിയിലുള്ള വിദഗ്ധ ചികിത്സയാണ് കുട്ടിക്ക് വേണ്ടതെന്ന് പരിശോധിച്ച് അതിനുള്ള സഹായം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സാധിക്കുന്നതിന്റെ പരമാവധി ഈ കുട്ടിയ്ക്കായി സര്‍ക്കാര്‍ ചെയ്യുന്നതാണ്. അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് അവിടത്തെ ഡോക്ടര്‍മാരുമായി സംസാരിക്കും. സര്‍ക്കാരിന് സഹായിക്കാന്‍ പരിമിധിയുള്ളതിനാല്‍ ഇതോടൊപ്പം ജനങ്ങളുടെ സഹായവുമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒരു വര്‍ഷം മുമ്പ് ആര്യ സ്‌കൂളില്‍ തളര്‍ന്ന് വീണതോടെയാണ് ബുദ്ധിമുട്ടുകള്‍ ആരംഭിച്ചത്. പരിശോധനയില്‍ രക്താര്‍ബുധമാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആര്‍സിസിയില്‍ അര്‍ബുധ ചികിത്സ നടന്നു വരുന്നതിനിടെയാണ് ശരീരവും ചുണ്ടും പൊട്ടി രക്തം വരുന്ന രോഗം ബാധിച്ചത്.

ആര്യയെ ആദ്യം ആര്‍സിസിയിലും പിന്നീട് വെല്ലൂര്‍ ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ചികിത്സയ്ക്കായി വീടും സ്ഥലവും പണയപ്പെടുത്തിയ കുടുംബം ഇപ്പോള്‍ കണ്ണൂരിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. കടക്കെണിയിലായ ഇവര്‍ തുടര്‍ചികിത്സയ്ക്കായി പാടുപെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

DONT MISS
Top