കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ യുവാവിനെ തിരിഞ്ഞു നോക്കാതെ ജനക്കൂട്ടം [വീഡിയോ]

കൊച്ചി: എറണാകുളം പത്മ ജംഗ്ഷനില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ് മണിക്കൂറുകള്‍ കിടന്നിട്ടും തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം. ഒടുവില്‍ വഴിയാത്രക്കാരിയായ വീട്ടമ്മ വന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

യുവാവ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ സ്വദേശി സജിയ്ക്കാണ് പരുക്കേറ്റത്. ഇയാള്‍ക്ക് ഫിക്‌സ് വന്നതിനെ തുടര്‍ന്ന് തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് മുകളില്‍ തട്ടി സജി ഫുട്പാത്തില്‍ വീഴുകയായിരുന്നു. സജി വീഴുമ്പോള്‍ സമീപത്ത് നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു.

എന്നാല്‍ സജിയെ സഹായിക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആള്‍ക്കൂട്ടം മുതിരാത്തതും ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. ഇത് കണ്ടുവന്ന വഴിയാത്രക്കാരിയായ വീട്ടമ്മ രോഷത്തോടെ ഇടപെടുന്നതും പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും കാണാം.

DONT MISS
Top