ഹേറ്റ് സ്‌റ്റോറി നാലാം ഭാഗത്തില്‍ തിളങ്ങാന്‍ ഉര്‍വശി റൗട്ടേല; ട്രെയിലര്‍ യുടൂബ് ട്രെന്‍ഡിംഗില്‍

ബോളിവുഡിലെ സിനിമാ സീരിസായ ഹേറ്റ് സ്റ്റോറി നാലാം ഭാഗത്തിന്റെ ട്രെയിലര്‍ യുടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍. ഉര്‍വശി റൗട്ടേല, കരണ്‍ വാഹി, ഇഹാന ദില്ലണ്‍, വിവാന്‍ ഭട്ടേന, ഗുല്‍ഷന്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷമാണ് ഉര്‍വശി റൗട്ടേല ചെയ്യുന്നത്. മുന്‍ ചിത്രങ്ങളിലേതുപോലെ ചൂടന്‍ രംഗങ്ങളാണ് ഹേറ്റ് സ്‌റ്റോറി നാലിന്റേയും ജീവന്‍. ടി സീരിസിനുവേണ്ടി കൃഷന്‍ കുമാറും ഭൂഷന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മാര്‍ച്ച് 9നാണ് റിലീസ് തീരുമാനിച്ചിരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ താഴെ കാണാം.

DONT MISS
Top