‘അച്ഛനോളമോ അതിലപ്പുറമോ വളരട്ടെ’, പ്രണവിന് ആശംസകളുമായി മഞ്ജു വാര്യര്‍

ആദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാകുന്ന പ്രണവ് മോഹന്‍ലാലിന്റെ മകന് ആശംസകളുമായി സിനിമാ ലോകം. അച്ഛനോളമോ അതിലപ്പുറമോ പ്രണവ് വളരട്ടെ എന്ന് മഞ്ജുവാര്യര്‍ ആശംസിച്ചു. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് മഞ്ജു ആശംസകള്‍ നേര്‍ന്നത്.

പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് അവര്‍ കുറിച്ചത്. നേരത്തേ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആശംസകള്‍ അറിയിച്ചിരുന്നു.

മോഹന്‍ലാലും സുചിത്രാ മോഹന്‍ലാലും ചിത്രത്തേക്കുറിച്ച് പ്രതികരിച്ചിരുന്നു. മകന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രിയദര്‍ശനും ശ്രീകുമാര്‍ മേനോനും കഴിഞ്ഞദിവസം പ്രണവിന് ആശംസകള്‍ നേര്‍ന്നിരുന്നു.

DONT MISS
Top