പൂക്കളുടെ ഉത്സവം തീര്‍ത്ത് തേക്കിന്‍കാട് മൈതാനിയില്‍ നാല്‍പതാമത് തൃശൂര്‍ പുഷ്പമേള

ഫയല്‍ ചിത്രം

തൃശൂര്‍: പൂക്കളുടെ ഉത്സവം തീര്‍ത്ത് തേക്കിന്‍കാട് മൈതാനിയില്‍ നാല്‍പതാമത് തൃശൂര്‍ പുഷ്പമേള. പതിനായിരത്തിലേറെ പൂച്ചെടികളാണ് മേളയിലുള്ളത്. അമേരിക്കന്‍ ബന്ധമുള്ള ഗ്ലാക്‌സോനിയ പൂക്കളും ജറബറയും മേളയുടെ ആകര്‍ഷണങ്ങളാണ്. പനിനീര്‍ പൂക്കള്‍ മുതല്‍ അപൂര്‍വ്വ ഓര്‍ക്കിഡ് വരെ മേളയിലുണ്ട്.

ചെണ്ടുമല്ലിയും ബോഗണ്‍വില്ലയും തുടങ്ങി 150 ഇനങ്ങളിലായി പതിനായിരത്തിലേറെ പൂക്കളാണ് തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയ പുഷ്പമേളയില്‍ ഉള്ളത്. അഗ്രി ഹോര്‍ട്ടി സൊസൈറ്റി ഒരുക്കുന്ന പുഷ്പമേള ഇത്തവണ പൂക്കര്‍ഷകരെ കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്.

ഔഷധ സസ്യങ്ങള്‍ക്കായി പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. സിംഗപ്പൂര്‍,ചൈന,മലേഷ്യ,തായ്!ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തിച്ച പൂക്കളും അലങ്കാരത്തിനായൊരുക്കിയ ഡ്രൈഫ്‌ലവറുകളും. പ്രദര്‍ശനത്തിലുണ്ട്. മേള 28ന് സമാപിക്കും.

DONT MISS
Top