‘ആദ്യം മുസ്ലിങ്ങള്‍, ദളിതുകള്‍ ഇപ്പോള്‍ കുട്ടികള്‍’, സംഘപരിവാര്‍ വീട്ടുപടിക്കലുമെത്തി ഇനിയും നിശബ്ദനായിരിക്കാനാവില്ലെന്നും കെജ്‌രിവാള്‍

അരവിന്ദ് കേജ്രിവാള്‍ (ഫയല്‍)

പത്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമത്തില്‍ സ്‌കൂള്‍ കുട്ടികള്‍ പോലും ഇരയാക്കപ്പെടുന്നതിനെ അപലപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും ശേഷം കുട്ടികളേയും സംഘപരിവാര്‍ ആക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രഭാഷണത്തിലാണ് അദ്ദേഹം സംഘപരിവാറിനെതിരെ ആഞ്ഞടിച്ചത്. മുസ്ലിങ്ങളേയും ദളിതരേയും അവര്‍ കൊന്നു, ചുട്ടുകരിച്ചു, മര്‍ദ്ദനമേല്‍പ്പിച്ചു. ഇപ്പോഴവര്‍ വീട്ടുപടിക്കലുമെത്തി. ഇനിയും മിണ്ടാതിരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

ഏതു മതമാണ് കുട്ടികളെ ആക്രമിക്കാന്‍ പറഞ്ഞിട്ടുള്ളത്? ഹിന്ദുവോ ഇസ്‌ലാമോ ക്രിസ്ത്യനോ? ആരാണ് ഈ അക്രമം നടത്തിയതെങ്കിലും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കര്‍ണിസേന എന്ന സംഘപരിവാര്‍ സംഘടന സ്‌കൂള്‍ ബസ്സുകളെ വരെ ആക്രമിച്ചിരുന്നു. ഇക്കാര്യത്തിലാണ് കെജ്‌രിവാള്‍ രോഷം പ്രകടിപ്പിച്ചത്.

DONT MISS
Top