പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ ജിഗ്നേഷ് മേവാനി അഭിനയിക്കും


രാഷ്ട്രീയക്കാര്‍ സിനിമയില്‍ അഭിനയിക്കുന്നത് ആദ്യ സംഭവമല്ല. ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭാവി താരങ്ങളിലൊരാളായ ജിഗ്‌നേഷ് മേവാനി എംഎല്‍എ തമിഴ് സിനിമയില്‍ അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കബാലി സംവിധാനം ചെയ്ത പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലൂടെയാണ് മേവാനി സിനിമയിലെത്തുന്നത്.

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ കാലായുടെ അവസാനഘട്ട ഡബിംഗിന്റെ തിരിക്കലാണ് സംവിധായകന്‍ ഇപ്പോള്‍. കാലായ്ക്ക് ശേഷം സംവിധാനം ചെയുന്ന ചിത്രത്തിലൂടെ ജിഗ്‌നേഷ് മേവാനിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനാണ് രഞ്ജിത്ത് ശ്രമിക്കുന്നത്. രഞ്ജിത്തിന്റെ സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ ലഭിച്ചതിനെ അംഗീകാരമായി കരുതുന്നുവെന്ന് മേവാനി പറഞ്ഞു. ഞാന്‍ പരിചയപ്പെട്ടതില്‍വെച്ച് ഏറ്റവും എളിമയുള്ള സംവിധാകനാണ് അദ്ദേഹമെന്നും ജിഗ്‌നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.

മേവാനിയെ സിനിമയില്‍ അഭിനയിക്കുന്നതിനേക്കുറിച്ച് രഞ്ജിത്ത് പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ ആകര്‍ഷിച്ചുവെന്നും ജനുവരി 14ന് പൊങ്കലിനു വേണ്ടി ചെന്നൈയിലെത്തിയപ്പോള്‍ തമ്മില്‍ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിഗ്‌നേഷ് മേവാനി അതിഥി വേഷത്തിലായിരിക്കും ചിത്രത്തിലുണ്ടാവുക. തങ്ങള്‍ ദളിത് അവകാശങ്ങളെക്കുറിച്ച് ഏറെ നേരം അന്ന് സംസാരിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു.

DONT MISS
Top