ആഡംബര വാച്ചും കാറും സമ്മാനം കിട്ടിയതെന്ന് പ്രിയങ്ക ചോപ്ര; ടാക്‌സ് അടക്കണമെന്ന് ഇന്‍കം ടാക്‌സ്

പ്രിയങ്ക ചോപ്ര

മുംബൈ: ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാച്ചും കാറും സമ്മാനം ലഭിച്ചതാണെന്ന് പറഞ്ഞ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയോട് ടാക്‌സ് അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ്. നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചും 27 ലക്ഷം രൂപയുടെ കാറും സമ്മാനം ലഭിച്ചതാണെന്നാണ് ഇന്‍കം ടാക്‌സിനോട് താരം അറിയിച്ചത്.

ടാഗിന്റെ ബ്രാന്‍ഡ് അംബാസിഡറായപ്പോള്‍ എല്‍വിഎംഎച്ച് ടാഗ് വാച്ചും ടൊയോട്ട പ്രയസ് കാറും തനിക്ക് സമ്മാനമായി ലഭിച്ചതെന്നായിരുന്നു താരം അറിയിച്ചത്. എന്നാല്‍ വാദം തള്ളിയ ഇന്‍കം ടാക്‌സ് അപ്പലെറ്റ് ട്രിബ്രൂണല്‍ വാച്ചിനും കാറിനും നികുതിയടയ്ക്കാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടു.

പ്രിയങ്കയുടെ കൈയ്യിലുള്ള വാച്ചും കാറും നികുതി അടക്കാന്‍ വിലമതിക്കുന്നതാണെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍, ആദായ നികുതി ആക്ട് 27-ാം വകുപ്പ് പ്രകാരം ജോലിയുടെ ഭാഗമായോ ബിസിനസ്സില്‍ നിന്നോ ലഭിക്കുന്ന വസ്തുവകകള്‍ ടാക്‌സിന്റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടി.

DONT MISS
Top