റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി തലസ്ഥാനം; 10 രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയിലെത്തി


റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും ആസിയാന്‍ ഉച്ചകോടിക്കുമായി 10 രാഷ്ട്രത്തലവന്മാരാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. പങ്കുവയ്‌ക്കേണ്ട മൂല്യങ്ങളും പൊതുഭാഗധേയവും എന്ന വിഷയത്തിലാണ് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

വിയറ്റ്‌നാം പ്രധാനമന്ത്രി ന്യൂയന്‍ യുവാന്‍ ഫൂക്, ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യുറ്റെര്‍റ്റ്, മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂചി തുടങ്ങിയവവരുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തി. ഇന്ത്യയിലെത്തിയിരുന്ന എല്ലാ രാഷ്ട്രതലവന്മാരുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തും. കംബോഡിയയുടെ രാഷ്ട്രതലവന്മുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച നിശ്ചയിച്ചിട്ടില്ല.

നാളെ മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖ്, ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ, ലാവോസ് പ്രധാനമന്ത്രി തോംഗ്ലൗന്‍ സിസൊലിത്, എന്നിവരുമായി ചര്‍ച്ച നടത്തും. ഇന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചാ, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ്, ബ്രൂണയ് സുല്‍ത്താന്‍ ഹസ്സനാല്‍ ബോല്‍കിയ മുയ്‌സുദിന്‍ തുടങ്ങിയവരുമായിട്ടാണ് മോദി ചര്‍ച്ചകള്‍ നടത്തുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ചര്‍ച്ചകളുടെ ലക്ഷ്യം.

DONT MISS
Top