സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാധ്യമ വിലക്ക് നീക്കി

ബോംബെ ഹൈക്കോടതി

മുബൈ: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ബോംബെ ഹൈക്കോടതി നീക്കി. മുംബൈ ആസ്ഥാനമാക്കിയുള്ള ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

തുറന്ന കോടതിയില്‍ നടക്കുന്ന വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ക്ക് കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നാണ് സൊറാബുദ്ദീന്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പ്രത്യേക സിബിഐ കോടതി മാധ്യമങ്ങളെ വിലക്കിയത്.

കേസില്‍ കുറ്റാരോപിതനായ ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് സിബിഐ പ്രത്യേക കോടതി മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസുകാരടക്കം 22 പേരാണ് കേസില്‍ വിചാരണ നേരിടുന്നത്.

DONT MISS
Top