പത്മാവത് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെജരിവാള്‍

അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന്റെ റിലീസുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാണ് കെജരിവാളിന്റെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അതിന് പുറമെ സുപ്രിംകോടതിക്ക് പോലും ഒരു സിനിമ സുരക്ഷിതമായി റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് ഈ മേഖലയില്‍ നിക്ഷേപം ഉണ്ടാകുകയെന്നും കെജരിവാള്‍ ചോദിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയില്‍ ഇത്തരം സംഭവങ്ങള്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെ പത്മാവത് തിയേറ്ററുകളില്‍ എത്താനിരിക്കെ വ്യാപക പ്രതിഷേധമാണ് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കാട്ടി അക്രമികള്‍ നിരവധി കടകളും വാഹനങ്ങളും അടിച്ച് തകര്‍ത്തു.

DONT MISS
Top