രാജീവ് ഗാന്ധി വധക്കേസ്; സിബിഐക്ക് സുപ്രിംകോടതി നോട്ടീസ്‌

സുപ്രിം കോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ സിബിഐക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രിംകോടതി സിബിഐക്ക് നോട്ടീയ് അയച്ചത്. രാജീവ് ഗാന്ധി വധത്തില്‍ ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററി നല്‍കിയെന്നാണ് പേരറിവാളിനെതിരെയുള്ള കുറ്റം.

കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷയില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം അറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിരുന്നു. 2016 മാര്‍ച്ചിലാണ് വധക്കേസ് പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനം ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുന്നത്. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നീക്കം.

കേസില്‍ പേരറിവാളിന് ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. 1991 ജൂണ്‍ 11 നാണ് ചെന്നൈയില്‍ വെച്ച് പേരറിവാള്‍ അറസ്റ്റിലാകുന്നത്. ആദ്യം വധശിക്ഷ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.

DONT MISS
Top