പത്മാവതിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി; അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി

പത്മാവത് സിനിമയിലെ ദൃശ്യം

ദില്ലി: പത്മാവതിലെ ചില രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് അടിയന്തരമായി വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രിംകോടതി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി മാറ്റില്ലെന്നും, റിലീസിനോടനുബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി വ്യക്തമാക്കി.

അതിനിടെ ചിത്രം നാളെ തിയേറ്ററില്‍ എത്താനിരിക്കെ വ്യാപക പ്രതിഷേധങ്ങളാണ് ഗുജറാത്തിലും പരിസപ്രദേശങ്ങളിലുമായി അരങ്ങേറുന്നത്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കാട്ടി അക്രമികള്‍ നിരവധി കടകളും വാഹനങ്ങളും തകര്‍ത്തു.

DONT MISS
Top