പീഡിപ്പിച്ചവര്‍ക്കെതിരെ നടിപടി എടുത്തില്ല; പ്രധാനമന്ത്രിക്കും യോഗി ആദിഥ്യനാഥിനും സ്വന്തം രക്തത്തില്‍ കത്തെഴുതി പെണ്‍കുട്ടി

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഒരു വര്‍ഷമായിട്ടും പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം ഉപയോഗിച്ച് കത്തെഴുതി. പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് തയ്യാറായിലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞാണ് പെണ്‍കുട്ടി കത്തെഴുതിയിരിക്കുന്നത്.

റായി ബലേറി സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷമാണ് ദിവ്യ പാണ്ഡെ, അങ്കിത് വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. മകളെ ബലാത്സംഗത്തിനിരയാക്കിയതായി കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് 2017 മാര്‍ച്ച് 24 ന് പൊലീസില്‍ പാരാതി നല്‍കി. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടി എടുക്കാനും പൊലീസ് തയ്യാറിയില്ല എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികള്‍ക്ക് ഉന്നത ബന്ധം ഉള്ളതിനാലാണ് പൊലീസ് അവര്‍ക്കെതരിരെ നടപടി എടുക്കാന്‍ തയ്യാറാകാത്തതെന്ന് പെണ്‍കുട്ടി എഴുതിയ കത്തില്‍ പറയുന്നു. നീതി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ എഴുതി.

പീഡനത്തിന് പുറമെ മകളെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കൂടാതെ മകളുടെ പേരില്‍ പ്രതികള്‍ ഫെയ്‌സ് ബുക്കില്‍ വ്യാജ അക്കൗണ്ട് ആരംഭിക്കുകയും  അതില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായും പിതാവ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയും പാരാതികള്‍ നല്‍കിയെങ്കിലും യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

DONT MISS
Top