എടിഎം തട്ടിപ്പ് കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ഫയല്‍ ചിത്രം

കോഴിക്കോട്: കോഴിക്കോട് നടന്ന എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേരും ഫോര്‍ട്ടുകൊച്ചി സ്വദേശിയുമാണ് അറസ്റ്റിലായത്. മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ സഫ്വാന്‍, തൃക്കരിപ്പൂര്‍ സ്വദേശി അബ്ബാസ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജഹാന്‍ എന്നിവരെയാണ് കോഴിക്കോട് എടിഎം തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്തത്.

ഇരുപത് ദിവസത്തിനിടെ കോഴിക്കോട് നഗരത്തില്‍ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഒരു ലക്ഷത്തി നാല്‍പത്തി അയ്യായിരം രൂപ ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ടു. ജനുവരി 7,8 തീയതികളില്‍ എടിഎമ്മുകളിലെത്തി സ്‌കിമ്മര്‍ പോലുള്ള ഉപകരണം ഘടിപ്പിച്ച പ്രതികള്‍ പിന്നീട് കോയമ്പത്തൂരില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.

കേസില്‍ റമീസ്, ജുനൈദ്, മുഹമ്മദ് ബിലാല്‍ എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ളത്.

അതേസമയം ഇന്നലെ നഗരത്തിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ട സംഭവത്തില്‍ ഹരിയാന സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിസിപി മെറിന്‍ ജോസഫ് പറഞ്ഞു.

DONT MISS
Top