അലാസ്‌ക തീരത്ത് വന്‍ഭൂചലനം; അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: അലാസ്‌കയില്‍ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവിടെനിന്ന് മാറണമെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രത പരിഗണിച്ച് അലാസ്‌ക, കാനഡ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

DONT MISS
Top