ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരുക്കിനെ തുടര്‍ന്ന് നദാല്‍ പിന്‍മാറി; സിലിച്ച് സെമിയില്‍

കളി അവസാനിപ്പിച്ച് മടങ്ങുന്ന നദാല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പരും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടറിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചുമായുള്ള പോരാട്ടത്തിനിടെ നദാല്‍ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. നദാല്‍ വീണതോടെ ലോക ആറാം റാങ്കുകാരനായ സിലിച്ച് സെമിയിലെത്തി.

അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ ഇരുവരും രണ്ട് സെറ്റ് വീതം നേടിയിരുന്നു. അവസാന സെറ്റില്‍ രണ്ട് ഗെയിം നേടി സിലിച്ച് മുന്നിട്ട് നില്‍ക്കെ നദാല്‍ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. സ്‌കോര്‍: 3-6, 6-3, 6-7(5), 6-2 2-0. കഴിഞ്ഞ തവണ റോജര്‍ ഫെഡററിനോട് ഫൈനലില്‍ തോറ്റ് കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടെത്തിയ സ്‌പെയിന്‍താരം നിരാശയോടെ മടങ്ങിയപ്പോള്‍ മെല്‍ബണിലെ റോഡ് ലേവര്‍ അരീനയിലെ കാണികളില്‍ പലരും കണ്ണീര്‍ പൊഴിച്ചു.ശക്തമായ പോരാട്ടമാണ് സിലിച്ച് ലോക ഒന്നാം നമ്പരുമായുള്ള മത്സരത്തില്‍ കാഴ്ചവച്ചത്.
ബ്രി​ട്ട​ന്‍റെ ക​യ്ൽ എ​ഡ്മ​ണ്ടാ​ണ് സെ​മി​യി​ൽ സി​ലി​ച്ചി​ന്‍റെ എ​തി​രാ​ളി.

ആ​ദ്യ സെ​റ്റി​ൽ 6-3ന്‍റെ വി​ജ​യ​ത്തോ​ടെ​യാ​ണ് ന​ദാ​ൽ മ​ത്സ​രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റ് അ​തേ സ്കോ​റി​നു സ്വ​ന്ത​മാ​ക്കി സി​ലി​ച്ച് തി​രി​ച്ച​ടി​ച്ചു. മൂ​ന്നാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ടെ​ങ്കി​ലും 7-6 എ​ന്ന സ്കോ​റി​ൽ സെ​റ്റ് സ്വ​ന്തം പേ​രി​ലെ​ഴു​താ​ൻ ന​ദാ​ലി​നു ക​ഴി​ഞ്ഞു. നി​ർ​ണാ​യ​ക​മാ​യ നാ​ലാം സെ​റ്റ് ന​ദാ​ലി​ന് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ 2-6 എ​ന്ന സ്കോ​റി​ൽ സ്വ​ന്ത​മാ​ക്കി​യ സി​ലി​ച്ച്,  മ​ത്സ​രം അ​ഞ്ചാം സെ​റ്റി​ലേ​ക്കു നീ​ട്ടി.  നാ​ലാം സെ​റ്റി​നു​ശേ​ഷം ന​ദാ​ൽ പേ​ശീ​വ​ലി​വി​നെ തു​ട​ർ​ന്നു വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് നി​ർ​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​നി​റ​ങ്ങി​യ​ത്. പ​ക്ഷേ, അ​ഞ്ചാം സെ​റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു ഗെ​യി​മും സി​ലി​ച്ച് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ദാ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കഴിഞ്ഞവര്‍ഷത്തെ ഫെഡറര്‍ – നദാല്‍ സ്വപ്‌നഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് ആരാധര്‍ക്കു തിരിച്ചടിയായി നദാലിന്റെ പിന്‍മാറ്റം.

ഇന്നലെ മുന്‍ ലോക ഒന്നാം നമ്പരും ആറു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ നൊവാക് ദ്യോക്യോവിച്ച് പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. 21 വയസുകാരനായ കൊറിയന്‍ താരം ഹിയോണ്‍ ചങ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം ദ്യോകോവിച്ചിനെ അട്ടിമറിക്കുകയായിരുന്നു. പരുക്കാണ് ദ്യോകോവിച്ചിനും പ്രതിബന്ധമായത്. ഇതിന് പിന്നാലെയാണ് മറ്റൊരു മുന്‍ ചാമ്പ്യനായ നദാലും ക്വാര്‍ട്ടറില്‍ വീണത്.

DONT MISS
Top