കേരളത്തില്‍ അഴിമതി കുറവ്, ചിലസംഘടനകള്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു: നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍


തിരുവനന്തപുരം: കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണെന്നും കേരളമോഡല്‍ വികസനം ലോകത്തിന് തന്നെ മാതൃകയാണെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയും നോട്ട് നിരോധനവും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു നയപ്രഖ്യാപനപ്രസംഗം. നയപ്രഖ്യാപനപ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് തുടക്കമായി.

കേരളാ മോഡല്‍ വികസനം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓഖി സംസ്ഥാനത്ത് കനത്ത നാശം വിതച്ചെങ്കിലും സംസ്ഥാനത്തിന്റെ രക്ഷാപ്രവര്‍ത്തനവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പ്രശംസനീയമായിരുന്നു. പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാനുള്ള ആധുനിക സംവിധാനം ഉണ്ടാകണം. വികസന കാഴ്ചപ്പാടില്‍ പരിസ്ഥിതിയെ കൂടി പരിഗണിക്കണമെന്നാണ് ഓഖി നല്‍കുന്ന മുന്നറിയിപ്പ്. നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

ചിലസംഘടനകളുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ കേരളത്തിനെതിരെ കുപ്രചരണങ്ങള്‍ നടത്തിയെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ ബഹളത്തോടെയായിരുന്നു സഭാ സമ്മേളനം ആരംഭിച്ചത്. വിലക്കയറ്റം, കൊലപാതകം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷപ്രതിഷേധം.

നയപ്രഖ്യാപനപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

 • അഴിമതിവിരുദ്ധ ഭരണം ഉറപ്പാക്കും
 • ക്രമസമാധാനത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്
 • ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് നല്‍കിയ പരിഗണനയിലും ഒന്നാമത്
 • മാനുഷിക വിഭവശേഷിയില്‍ യുഎന്‍ മാനദണ്ഡമനുസരിച്ച് കേരളം രാജ്യത്ത് ഒന്നാമത്
 • കേരളത്തിന്റെ നേട്ടങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമിച്ചു, കുപ്രചരണങ്ങളെ കേരളം മറികടന്നു
 • ഓഖി ദുരന്തം സംസ്ഥാനത്തിന്റെ തീരമേഖലയെ കാര്യമായി ബാധിച്ചു. എന്നാല്‍ സംസ്ഥാനത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു
 • ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കും ധനസഹായം നല്‍കും
 • നോട്ട് നിരോധനവും ജിഎസ്ടിയും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിച്ചു
 • 100 % വൈദ്യുതീകരണവും വെളിയിട വിസര്‍ജ്യ വിമുക്തവുമായ സംസ്ഥാനമാണ് കേരളം
 • സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയാണ് കുടുംബശ്രീ
 • അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. ഇതിനായി നിയമനിര്‍മാണം നടത്തും.
 • അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അടക്കം അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം
 • നേഴ്‌സുമാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കും
 • സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികള്‍
 • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ കുറഞ്ഞു
 • കേരളം സ്ത്രീസൗഹൃദ സംസ്ഥാനമായി മാറി
 • കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും വെല്ലുവിളികളാണ്. അതിനെ മറികടക്കണം
 • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം നൂതന സാങ്കേതിക മേഖലയില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകണം
 • അടിസ്ഥാനസൗകര്യ വികസനത്തിന് സര്‍ക്കാറിന്റെ നാല് മിഷനുകള്‍ പുരോഗമിക്കുന്നു മിഷനുകള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്
 • സ്‌കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ അടക്കം ആധുനിക സൗകര്യങ്ങള്‍
 • എല്ലാ ജില്ല കളിലും മോഡല്‍ പൊലീസ് സ്റ്റേഷനുകള്‍
 • സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും
 • തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് പുതിയ പുനരുദ്ധാരണ പദ്ധതി
 • ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍
 • കായിക വികസനത്തിന് പ്രത്യേക കമ്പനി
 • വിനോദ സഞ്ചാര വികസനത്തിന് ടൂറിസം റഗുലേറ്ററി അതോറിറ്റി യാഥാര്‍ത്ഥ്യമാക്കും
DONT MISS
Top