രാഷ്ട്രീയ കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ല, കണ്ണൂരില്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്റെ വീട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു

ഇ ചന്ദ്രശേഖരന്‍

പേരാവൂര്‍ : കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ വീട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ അക്രമണങ്ങളും കൊലപാതകങ്ങളും ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികളുടെ ആദര്‍ശങ്ങളും ആശയങ്ങളും വ്യത്യസ്തമായിരിക്കാം. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുകയാണ് വേണ്ടത്. അല്ലാതെ ആയുധമെടുക്കലല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളരെ സമാധാനപരമായി ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.അതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ശ്യാമപ്രസാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് പി സന്തോഷ്‌കുമാര്‍, ജില്ലാ എക്‌സികൂട്ടീവ് അംഗം വികെ സുരേഷ് ബാബു എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

DONT MISS
Top