തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസുകാരന്‍ മരിച്ചു

ഫയല്‍ ചിത്രം

ഷിംല: തെരുവ് നായ്ക്കളുടെ കടിയേറ്റ് ഏഴുവയസുകാരന് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ അമര്‍ക്കോട്ട് ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.   കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറോളം തെരുവ് നായ്ക്കളുടെ
കൂട്ടമാണ് കുട്ടിയെ ആക്രമിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നും കുടിയേറിയ തൊഴിലാളിയുടെ മകനായ വിക്കിആണ് മരിച്ചത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിലും തലയിലും വയറിലുമെല്ലാം ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിന് പ്രാദേശിക ഭരണകൂടം 20,000 രൂപ അടിയന്തിര സഹായം നല്‍കിയിട്ടുണ്ട്.

DONT MISS
Top