ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: ഷറപ്പോവ വീണു; ഫെ​ഡ​റ​റും ദ്യോക്കോ​വി​ച്ചും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

മരിയ ഷറപ്പോവ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം മരിയ ഷറപ്പോവയ്ക്ക് മൂന്നാം റൗണ്ടില്‍ കാലിടറി. 6-1, 6-3 എന്ന സ്‌കോറിന് ജര്‍മന്‍ താരമായ ആഞ്ജലിക് കെര്‍ബര്‍ ആണ് ഷറപ്പോവെയ അട്ടിമറിച്ചത്.

64 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. 2016 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാണ് എയ്ജലിക്യു കെര്‍ബര്‍. നിലവില്‍ ലോക 88 -ാം റാങ്കിലാണ് കെര്‍ബര്‍. ഷറപ്പോവയ്ക്ക് 47 -ാം റാങ്കാണ്. 2008 ലെ ഓസ്‌ട്രേലയന്‍ ഓപ്പണ്‍ കിരീടജേതാവാണ് ഷറപ്പോവ. മുന്‍ ചാമ്പ്യന്‍മാര്‍ തമ്മില്‍ നടന്ന പോരാട്ടം പക്ഷെ ഏകപക്ഷീയമായിരുന്നു.

അതേസമയം, പുരുഷ വിഭാഗത്തില്‍  റോ​ജ​ര്‍ ഫെ​ഡ​റ​റും നോ​വാ​ക്  ദ്യോക്കോവിച്ചും നാ​ലാം റൗ​ണ്ടി​ല്‍ ക​ട​ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​ജ​യം. സ്വി​സ് താ​രം ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ചു​കാ​ര​ന്‍ റി​ച്ചാ​ര്‍​ഡ് ഗാ​സ്ക്വെ​റ്റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.   സ്കോ​ര്‍: 6-2, 7-5, 6-4.  സെര്‍ബിയയുടെ ദ്യോക്കോവിച്ച് സ്പാ​നി​ഷ് താ​രം ആ​ല്‍​ബ​ര്‍​ട്ട് റാ​മോ​സ് വി​നോ​ലാ​സി​നെ​യാ​ണ് വീ​ഴ്ത്തി​യ​ത്. സ്കോ​ര്‍: 6-2, 6-3, 6-3.

അതേസമയം, വിജയം നേടിയെങ്കിലും കളിക്കിടയില്‍ പരുക്കേറ്റത് ദ്യോക്കോവിച്ചിന്റെ മുന്നേറ്റത്തിന് തടസമാകുമോ എന്ന് സംശയിക്കപ്പെടുന്നു.  ഇ​ടു​പ്പി​നും കാ​ലി​നും ശ​ക്ത​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ദ്യോക്കോവിച്ച് മത്സരത്തിനിടെ ചികിത്സ തേടുകയായിരുന്നു.

DONT MISS
Top