ആക്ഷന്‍ രംഗങ്ങളുമായി പ്രണവ്, ആദിയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ആദ്യ ടീസറില്‍ നിന്നും വ്യത്യസ്ഥമായി പ്രണവ് മറ്റൊരു മുഖവുമായാണ് ടീസറില്‍ എത്തിയിരിക്കുന്നത്. പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാം ടീസറില്‍ കാണിക്കുന്നത്. ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ് നായകനായി എത്തുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ ചിത്രത്തെ കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ഇതുവരെയുള്ള ചിത്രങ്ങളെല്ലാം റിലീസായപ്പോള്‍ ഉണ്ടായതിനേക്കാള്‍ ടെന്‍ഷനിലാണ് താന്‍ എന്നു ജീത്തു നേരത്തെ തുറന്നു പറഞ്ഞിരുന്നു. ‘സം ലൈസ് ക്യാന്‍ ബി ഡെഡ്‌ലി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രം ജനുവരി 26ന് തിയേറ്ററുകളിലെത്തും

DONT MISS
Top