പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ നാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു

പ്രതീകാത്മക ചിത്രം

ലുധിയാന: ലുധിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നാലുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പന്ത്രണ്ട്, പതിമൂന്ന് വയസ് പ്രായമായ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ വീട്ടാല്‍ തനിച്ചാക്കി അമ്മ കടയില്‍ സാധനം വാങ്ങിക്കാന്‍ പോയ സമയത്തായിരുന്നു പ്രതികള്‍ വീട്ടില്‍ എത്തി കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നലെ ജുവനൈയില്‍ കോടതിയില്‍ ഹാജരാക്കി.

സാധങ്ങള്‍ വാങ്ങിക്കാനായി മകളെ തനിച്ചാക്കി വീട്ടില്‍ നിന്നും പോയതായും എന്നാല്‍ തിരിച്ച് വന്നപ്പോള്‍ മകള്‍ കരഞ്ഞ് കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തും നിന്നും രക്തം വരുന്നത് കണ്ടത്.

പതിമൂന്ന് വയസുകാരനായ പ്രതി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്താണ് താമസിക്കുന്നത്. അമ്മ പോയപ്പോള്‍ പെണ്‍കുട്ടി  കളിക്കാനായി പ്രതികളെ  വീട്ടിലേക്ക് വിളിച്ചു. കളിക്കാനായി പോയപ്പോഴാണ് പീഡനം നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴിനല്‍കി.

പ്രതികളില്‍ ഒരാള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ഒരാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ആണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോസ്‌കോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയായാക്കുമെന്നും പൊലീസ് അറിയിച്ചു.

DONT MISS
Top