കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണവം സ്വദേശി ശ്യാമ പ്രസാദാണ്[25] കൊല്ലപ്പെട്ടത്. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് മരിച്ച ശ്യാമപ്രസാദ്.

നെടുംപൊയിലില്‍ വെച്ച് മുഖംമൂടി ധരിച്ച സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘമാണ് വെട്ടിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ അടുത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

DONT MISS
Top