രാജ്യാന്തര നാടകോല്‍സവത്തിന് നാളെ തൃശൂരില്‍ തിരശീല ഉയരും; ആറു വേദികളിലായി മുപ്പത്തി രണ്ട് നാടകങ്ങള്‍ അരങ്ങേറും

ഫയല്‍ ചിത്രം

തൃശൂര്‍: ഇനിയുള്ള പത്ത് ദിനരാത്രങ്ങള്‍ തൃശൂര്‍ നഗരം നാടകങ്ങളുടെ അരങ്ങായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിരണ്ടു നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. നാടകങ്ങള്‍ മാത്രമല്ല സെമിനാറുകളും ശില്‍പശാലകളും മുഖാമുഖങ്ങളുമെല്ലാം മേളയൊടനുബന്ധിച്ച് നടക്കും. പലസ്തീന്‍ നാടകമായ ഇയര്‍ സീറോയാണ് ഉദ്ഘാടന നാടകം.

ഓണ്‍ ലൈന്‍ വഴി ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും നാടകത്തിന്റെ അര മണിക്കൂര്‍ മുമ്പ് അക്കാദമിയിലെ ബോക്‌സ് ഓഫിസില്‍ ടിക്കറ്റുകള്‍ ലഭിക്കും. നാളെ വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും

DONT MISS
Top