‘നാരങ്ങ പറിക്കുന്ന സച്ചിന്‍’; തത്സമയ വിവരണവുമായി സംഭവസ്ഥലത്ത് നിന്നും സ്‌നേഹിതന്‍; രസകരമായൊരു വീഡിയോ

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രീസില്‍ ഇറങുമ്പോഴുള്ള കമന്റേറ്റര്‍മാരുടെ ദൃക്‌സാക്ഷിവിവരണം ആരാധകരെ ആവേശഭരിതരാക്കാറുണ്ട്. സച്ചിന്റെ നീക്കങ്ങളെല്ലാം കമന്ററിയായി കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്കൊരു പ്രത്യേക സന്തോഷമാണ്. എങ്കില്‍പ്പിന്നെ ആ കമന്ററി സന്തോഷം ക്രിക്കറ്റ് കളിക്കുമ്പോ മാത്രമാക്കണ്ട എന്നു തീരുമാനിച്ചിരിക്കുകയാണ് സച്ചിന്‍.

ക്രിക്കറ്റ് കളിക്കുമ്പോള്‍ കമന്ററി ഉള്ളതുപോലെ സച്ചിന്‍ ചെയ്യുന്ന മറ്റ് പ്രവൃത്തികള്‍ക്കും പശ്ചാത്തലത്തില്‍ ഒരു വിവരണം ഉണ്ടെങ്കില്‍ എങ്ങനെയിരിക്കും. അത് എങ്ങനെയുണ്ടാകുമെന്ന് സച്ചിന്റെ സുഹൃത്തുകള്‍ ഒന്ന് പരീക്ഷിച്ചുനോക്കുകതന്നെ ചെയ്തു.

സച്ചിന്‍ മരത്തില്‍ നിന്ന് നാരങ്ങ പറിക്കുമ്പോഴാണ് സുഹൃത്തുക്കള്‍ കമന്ററി നല്‍കിയത്. തോട്ടി ഉപയോഗിച്ച് നാരങ്ങ പറിക്കുന്ന സച്ചിന്‍ അത് ക്യാച്ച് ചെയ്യാന്‍ നോക്കുന്നുണ്ടെങ്കിലും കൈയില്‍ കിട്ടുന്നില്ല. ഇതിനൊക്കെ കൂട്ടുകാരന്റെ വക വിവരണമുണ്ട്.

സച്ചിന്‍ മാങ്ങ പറിക്കാന്‍ ശ്രമിക്കുന്നു എന്ന് കൂട്ടുകാരന്‍ പറയുമ്പോള്‍ ഇത് മാങ്ങയല്ല നാരങ്ങയാണെന്ന് സച്ചിന്‍ തിരുത്തുന്നുണ്ട്. ഫാംഹൗസില്‍ കൂട്ടുകാരോടൊപ്പം ഒഴിവുസമയം ചെലവഴിക്കുമ്പോഴാകാം ഇങ്ങനെയൊരു തമാശ ഒപ്പിച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം. സച്ചിന്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

It’s a six ….. errr it’s a limboo ?

A post shared by Sachin Tendulkar (@sachintendulkar) on

DONT MISS
Top