മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കുട്ടിയെ തേടി സോഷ്യല്‍ മീഡിയ; ആരാധകന് മറുപടിയായി ദുല്‍ഖറും

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും യുവതാരം ദുല്‍ഖര്‍ സല്‍മാനും വെള്ളിത്തിരയില്‍ എന്ന് ഒന്നിക്കുമെന്ന കാത്തിരിപ്പിലാണ് ഓരോ മലയാളി പ്രേക്ഷകരും. ഇരുവരും ഒന്നിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. മമ്മൂട്ടി ഒരു ചെറിയ കുട്ടിയെയും എടുത്തുനില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ചെറുപ്പകാലത്ത് മമ്മൂട്ടി ഒരു കുട്ടിയെ എടുത്ത് നില്‍ക്കുന്നൊരു ചിത്രം ആരാധകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ ആണ്‍കുട്ടി ദുല്‍ഖര്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ടുതന്നെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കുട്ടി യഥാര്‍ത്ഥത്തില്‍ ദുല്‍ഖര്‍ ആയിരുന്നില്ല. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയത്. ആ കുട്ടി താനല്ലെന്നായിരുന്നു ആരാധകന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞത്. ദുല്‍ഖറിന്റെ മറുപടി വന്നതോടെ മമ്മൂട്ടിയുടെ കൈയിലേ കുട്ടിയെ തേടുകയാണ് സോഷ്യല്‍ മീഡിയ.

DONT MISS
Top