ഊഹാപോഹങ്ങള്‍ക്ക് വിട; ‘ആടുജീവിതത്തിലൂടെ’ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍

എആര്‍ റഹ്മാന്‍

ഇന്ത്യയുടെ സ്വകാര്യ അഭിമാനമായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദുബായില്‍ സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് റഹ്മാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാല്‍ ചിത്രത്തോടടുത്ത വൃത്തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ നവംബറില്‍ റഹ്മാന്‍ ആടുജീവിതത്തോട് സഹകരിക്കും എന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

സംഗതി സംഭവിക്കുമെങ്കില്‍ അത് മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാകുമെന്നതില്‍ സംശയമില്ല. പ്രൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍ എന്നാണ് സൂചനകള്‍. തമിഴ് സൂപ്പര്‍ താരം വിക്രം പ്രൊജക്ടിനോട് സഹകരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ശാരീരികമായി പരുവപ്പെടുത്താന്‍ സമയമെടുക്കുമെന്നതിനാല്‍ അദ്ദേഹം ചിത്രം ഒഴിവാക്കി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

DONT MISS
Top