ബിഗ് ബ്രേക്കിംഗ് മാധ്യമ പുരസ്‌കാരം: മികച്ച അഭിമുഖ പരിപാടിക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹനന്

അഭിലാഷ് മോഹനന്‍

ബിഗ് ബ്രേക്കിംഗ് ഓണ്‍ലൈന്‍ ചാനലിന്റെ പ്രഥമ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അഭിമുഖ പരിപാടിക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്. ഈ മാസം 26ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ എംകെ മുനീര്‍ എംഎല്‍എ അവാര്‍ഡ് വിതരണം ചെയ്യും.

കൈരളിയിലൂടെയും പിന്നീട് ഇന്ത്യാവിഷനിലൂടെയും മലയാളിയുടെ വാര്‍ത്താമുഖമായി മാറി ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ ന്യൂസ് എഡിറ്ററായി ജോലി ചെയ്യുന്ന അഭിലാഷ് മോഹനന്‍ 2014ല്‍ കേരള സംസ്ഥാന മാധ്യമ പുരസ്‌കാരം, ഏഷ്യാവിഷന്‍ മീഡിയ അവാര്‍ഡ്, ഫ്ലവേഴ്‌സ്‌ ടിവി മീഡിയ അവാര്‍ഡ്, നെയ്യാര്‍ മാധ്യമ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

നവമാധ്യമങ്ങള്‍ ആഘോഷമാക്കിയ പല വിവാദ അഭിമുഖങ്ങള്‍ക്കും പിന്നില്‍ അഭിലാഷ് മോഹനനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി റിപ്പോര്‍ട്ടര്‍ ചാനലില്‍ ക്ലോസ് എന്‍കൗണ്ടര്‍ എന്ന അഭിമുഖ പരിപാടി ചെയ്തുവരുന്നു.

DONT MISS
Top