തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാള വിരണ്ടോടി ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരുക്ക്‌

ജെല്ലിക്കെട്ട് (ഫയല്‍)

മധുര: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി പൊലീസ്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദിണ്ഡിഗല്‍ സ്വദേശി കാളിമുത്തു (19) ആണ് മരിച്ചത്. വിരണ്ടോടിയ കാള കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നൂ. പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ച്‌ തമിഴ്നാട്ടില്‍ പലയിടങ്ങളിലും ജെല്ലിക്കെട്ട് നടക്കുന്നുണ്ട്.

ഇന്നലെ മധുരയിലെ അവാനിയപുരത്ത് മറ്റൊരു സംഭവത്തില്‍ കാള വിരണ്ടോടി 79 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ വര്‍ഷത്തെ ആദ്യജെല്ലിക്കെട്ടായിരുന്നു അവാനിയപുരത്ത് നടന്നത്.

മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014ല്‍ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലുണ്ടായ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിരോധനത്തെ സര്‍ക്കാര്‍ മറികടന്നിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് ഒാര്‍ഡിനന്‍സിന് നിയമമന്ത്രാലയം അംഗീകാരം നല്‍കിയത്.

DONT MISS
Top