ചങ്ക്‌സിനുശേഷം ‘ഒരു അഡാറ് ലവു’മായി ഒമര്‍ ലുലുവെത്തുന്നു

ഒമര്‍ ലുലു

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഒരു അഡാറ് ലവിന്റെ ചിത്രീകരണം ആരംഭിച്ചു. നിരവധി പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം കൗമാര പ്രണയകഥയാണ് പറയുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം മ്യൂസിക്കല്‍ ലവ് സ്റ്റോറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഓഡിഷന് ശേഷമാണ് താരങ്ങളെ തെരഞ്ഞെടുത്തത്. സാരംഗ് ജയപ്രകാശ്, ലിജോ എന്നിവരുടേതാണ് തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ നിര്‍മ്മിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നിവയിലൂടെ യുവാക്കള്‍ക്കിടയില്‍ ഏറെ പ്രശംസ നേടിയ സംവിധായകനാണ് ഒമര്‍ ലുലു. ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് ആയതിനാല്‍ തന്നെ ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു അഡാറ് ലവും വിജയപ്പട്ടികയില്‍ ഇടംപിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയും.

DONT MISS
Top