ഓസ്‌ട്രേലിയന്‍ ഓപ്പണിന് ആവേശകരമായ തുടക്കം; വീനസ് ആദ്യറൗണ്ടില്‍ വീണു

ബെലിന്‍ഡ ബെന്‍സിക്കിനെ അഭിനന്ദിക്കുന്ന വീനസ് വില്യംസ്

മെല്‍ബണ്‍: ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. കഴിഞ്ഞവര്‍ഷത്തെ വനിതാവിഭാഗം റണ്ണര്‍ അപ്പ് അമേരിക്കയുടെ വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായതാണ് ആദ്യദിവസത്തെ പ്രധാന അട്ടിമറി. സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക്കിനോട് 6-3, 7-5 നായിരുന്നു വീനസിന്റെ തോല്‍വി. ഇളയസഹോദരി സെറീന വില്യംസിന്റെ അഭാവത്തില്‍, കഴിഞ്ഞവര്‍ഷം കൈവിട്ട കിരീടം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടെത്തിയ ലോക അഞ്ചാംനമ്പര്‍ താരമായ വീനസിനെ മികച്ച പോരാട്ടത്തില്‍ കീഴടക്കുകയായിരുന്നു ലോക 74 – റാങ്കുകാരിയായ സ്വിസ് താരം.

പുരുഷ, വനിതാ വിഭാഗങ്ങളില്‍ മറ്റ് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യദിവസം ഇതുവരെ കാര്യമായ അട്ടിമറി വാര്‍ത്തള്‍ എത്തിയിട്ടില്ല.

പുരുഷവിഭാഗത്തില്‍ ഒന്നാം സീഡായ റാഫേല്‍ നദാലിന് ഇന്ന് മത്സരമുണ്ട്. ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ വിക്ടര്‍ എസ്ട്രല്ല ബുര്‍ഗോസാണ് നദാലിന്റെ ആദ്യറൗണ്ടിലെ എതിരാളി. വനിതാ വിഭാഗത്തില്‍ സിമോണാ ഹാലപ്പാണ് ഒന്നാം സീഡ്. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാസ്‌കിയുമാണ് ടൂര്‍ണമെന്റിലെ രണ്ടാം സീഡുകാര്‍.

നദാല്‍, ഫെഡറര്‍ എന്നിവര്‍ക്കൊപ്പം നൊവാക് ദ്യോക്കോവിച്, സ്റ്റാന്‍ വാവ്‌റിങ്ക തുടങ്ങിയ സൂപ്പര്‍താരങ്ങളും കിരീടം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയിട്ടുണ്ട്.

DONT MISS
Top